നടുക്കടലില്‍ ഭീമന്‍ സ്രാവിന് മുന്നില്‍ നിന്നും കയാക്കര്‍ അത്ഭുതകരമായി രക്ഷപെടുന്ന വീഡിയോ വൈറല്‍

0
scene from machuka

പുറമേ നിന്നും നോക്കുന്ന പോലെയല്ല ഉള്‍ക്കടല്‍ എന്നാണു പറയാറ്. പക്ഷെ കടലിനെ സ്നേഹിക്കുന്നവര്‍ക്ക് കടല്‍ എന്നുമൊരു വിസ്മയമാണ്. ബ്രയാൻ കൊറിയർ അങ്ങനെയൊരാള്‍ ആണ്. പതിനെട്ട് വർഷമായി കടലിനോട് കൂട്ട്കൂടിയാണ് കയാക്കര്‍ കൂടിയായ കക്ഷിയുടെ ജീവിതം. എന്നാൽ കടലുമായി ഇത്രയും ആത്മബന്ധമുള്ളൊരാൾക്ക് തന്നെ കടൽ ഒരിക്കലും മറക്കാത്ത ഭയപ്പെടുത്തുന്ന ഓർമ്മയാണ് കഴിഞ്ഞ ദിവസം സമ്മാനിച്ചത്‌.

ഒരു ഭീമന്‍ സ്രാവിന്റെ പിടിയിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടാണ് ബ്രയാൻ കൊറിയർ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. നടുക്കടലില്‍ വെച്ചാണ് ബ്രയാനു സ്രാവിന്റെ ആക്രമണം ഉണ്ടായത്. 20 മിനിറ്റോളം നടുക്കടലിൽ ഭീമൻ സ്രാവിനൊപ്പം മരണത്തിനു മുഖാമുഖം ചിലവഴിച്ച ബ്രയാനെ സഹായിക്കാൻ ഒരു മത്സ്യബന്ധന ബോട്ടെത്തിയെങ്കിലും ഇതിലേക്ക് കയറാൻ കോണിപ്പടി ഇല്ലാതിരുന്നത് തടസ്സമായി. ബ്രയാന്റെ ആവശ്യപ്രകാരം അമേരിക്കയുടെ അടിയന്തിര സേവന നമ്പറായ 911 ലേക്ക് വിളിച്ച് ബോട്ടിലെ ആളുകൾ കോസ്റ്റ് ഗാർഡിന്റെ സഹായം തേടി. ഇവരെത്തിയാണ് ബ്രയാനെ രക്ഷിച്ചത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.