സമ്മേളനത്തിന് ഇന്ന് തുടക്കം: ലോകായുക്ത ഭേദഗതിയടക്കം നിർണായ ബില്ലുകൾ സഭയിലെത്തും

0

ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് റദ്ദായ ലോകായുക്ത ഓര്‍ഡിനന്‍സ് ഉള്‍പ്പെടെയുള്ളവ നിയമമാക്കാനുള്ള നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നു. നാളെയും മറ്റന്നാളുമായി ആറുബില്ലുകള്‍ സഭ പരിഗണിക്കും. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഇന്ന് അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി സഭ പിരിയും.

ലോകായുക്ത ഭേദഗതി നിയമം സഭ പാസാക്കിയാലും ഗവര്‍ണര്‍ ഉടന്‍ ഒപ്പിടാന്‍ സാധ്യതയില്ലെന്നാണ് സൂചന. സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്‍ സഭാസമ്മേളനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരുമോ എന്നതും നിര്‍ണായകമാകും. പലതവണ കാലാവധി നീട്ടിയ മാരിടൈം ബോര്‍ഡ് ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ പതിനൊന്ന് ബില്ലുകള്‍ നിയമമാക്കാനാണ് പത്തു ദിവസത്തെ സമ്മേളനം ചേരുന്നത്.