പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

0

റിയാദ്: ദക്ഷിണ സൗദിയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. ഖമീസ് മുശൈത്തില്‍ നിന്നും ബിഷയ്ക്കുള്ള യാത്രക്കിടെ വാഹനാപകടത്തില്‍ മലപ്പുറം താനൂര്‍ മൂലക്കല്‍ സ്വദേശി ഷുക്കൂറിന്റെ മകന്‍ ഷെറിന്‍ ബാബുവാണ് മരിച്ചത്.

കൊവിഡ് കാലത്ത് നാട്ടില്‍ പോയ യുവാവ് അടുത്തിടെ പുതിയ വിസയില്‍ സൗദിയില്‍ തിരിച്ചെത്തിയതായിരുന്നു. വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന വിജയന്‍ എന്നയാളെ പരിക്കുകളോടെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.