ഉംറ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങുന്നതിനിടെ മലയാളി വിമാനത്താവളത്തില്‍ മരിച്ചു

0

ജിദ്ദ: സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങവെ മലയാളി ജിദ്ദ വിമാനത്താവളത്തില്‍ മരിച്ചു. കോഴിക്കോട് വടകര മടപ്പള്ളി കോളേജ് സ്വദേശി ശൈഖ് നാസര്‍ (57) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ഭാര്യ നൂര്‍ജഹാനോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു. മൃതദേഹം ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.