പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

0

മസ്‌കറ്റ്: ഒമാന്‍ അല്‍ ഗുബ്ര ഇന്ത്യന്‍ സ്‌കൂളിലെ സംഗീത അധ്യാപകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം മീനടം സ്വദേശി ജയിംസ് ഫിലിപ്പ്(ബാബു-53) ആണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്.

അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗായകനും മികച്ച കീബോര്‍ഡ് പ്ലെയറും മസ്‌കറ്റിലെ സംഗീത പരിപാടികളിലെ നിറസാന്നിധ്യവുമായിരുന്നു അദ്ദേഹം. ഭാര്യ: മിനി, മകള്‍: അലീസ.