പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ മരിച്ചു. റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന കൊല്ലം മിയണ്ണൂര്‍ സ്വദേശി സി.എസ്. ഭവനില്‍ ചന്ദ്രന്‍ (58) ആണ് ആശുപത്രിയില്‍ മരിച്ചത്.

ശാരീരികാസ്വാസ്ഥ്യമുണ്ടായി ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഒന്നര പതിറ്റാണ്ടായി സൗദിയില്‍ പ്രവാസിയാണ്.

അവധിക്ക് നാട്ടില്‍ പോയി തിരിച്ചെത്തിയത് രണ്ടു മാസം മുമ്പാണ്. പിതാവ്: ദാമോദരന്‍. മാതാവ്: ലക്ഷ്മി കുട്ടി. ഭാര്യ: ശോഭന. മക്കള്‍: ശരത്, ശരണ്യ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും. മകന്‍ ശരത് റിയാദിലുണ്ട്.