പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ചു

0

റിയാദ്: മലയാളി സൗദിയില്‍ ഉറക്കത്തില്‍ മരിച്ചു. മലപ്പുറം എ.ആര്‍ നഗര്‍ ഇരുമ്പംചോല സ്വദേശി ചോലക്കല്‍ അബ്ദു നാസര്‍ (52) തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പട്ടണമായ ജീസാനിലാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് താമസസ്ഥലത്ത് ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ മരിച്ചു.

ജിസാന്‍ പട്ടണത്തിന് സമീപം ആദാഇയില്‍ ഒരു ഷോപ്പില്‍ ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം സബിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. പിതാവ്: ബീരാന്‍, മാതാവ്: ബിരിയുമ്മ, ഭാര്യ: ഹാജറ, മക്കള്‍: ലബീബ, ലുബ്‌ന, ലാസിം, ലമീഹ്, ലുതൈഫ്. മരണാന്തര നടപടിക്രമങ്ങള്‍ കെ.എം.സി.സി നേതാവ് ഹാരിസ് കല്ലായിയുടെ നേതൃത്വത്തില്‍ നടക്കുന്നു.