പ്രവാസി മലയാളി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു

1

റിയാദ്: ദേഹാസ്വാസ്ഥ്യമുണ്ടായി അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ പാലക്കാട് കുന്നത്തുമേട് സ്വദേശി സുരേന്ദ്രനാഥന്‍ – ശാരദ മണി ദമ്പതികളുടെ മകന്‍ അനിലന്‍ (51) ആണ് മരിച്ചത്. 15 വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ്.

ഭാര്യ: സുമതി. മക്കള്‍: ആരതി, ഗോപിക. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തൂവൂര്‍, കണ്‍വീനര്‍മാരായ ഫിറോസ് ഖാന്‍ കൊട്ടിയം, മജീദ് ചക്കി പറമ്പില്‍, ദഖ്വാന്‍, അനിലെന്റ സഹോദരി പുത്രന്‍ അര്‍ജിത് എന്നിവര്‍ രംഗത്തുണ്ട്.