യു.എ.ഇ.യിൽ കുടുങ്ങിയവർക്ക് മടങ്ങാൻ ഏപ്രിൽ ആറുമുതൽ എമിറേറ്റ്‌സ് സർവീസ്

0

ദുബായ്: സന്ദർശകവിസയിൽ എത്തി യു.എ.ഇ.യിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാൻ ദുബായിയുടെ എമിറേറ്റ്‌സ് എയർലൈൻസ് പ്രത്യേക വിമാന സർവീസ് ആരംഭിക്കുന്നു. ഏപ്രിൽ ആറിന് സർവീസുകൾ ആരംഭിക്കും. തിങ്കളാഴ്ച മുതല്‍ എമിറേറ്റ്‌സ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക സര്‍വീസ് നടത്തും. കൊറോണ പടര്‍ന്നതോടെ യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് അവരവരുടെ മാതൃ രാജ്യത്തേക്ക് മടങ്ങാനുള്ള അവസരമാണ് എമിറേറ്റ്‌സ് ഒരുക്കുന്നത്.

ലോകത്തിലെ 14 നഗരങ്ങളിലേക്കാണ് എമിറേറ്റ്‌സ് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. കൊച്ചി തിരുവനന്തപുരം നഗരങ്ങളിലേക്ക് പ്രത്യേക വിമാനങ്ങള്‍ ഉണ്ടാകും. ഈ മാസം ആറു മുതല്‍ ആണ് പ്രത്യേക അനുമതി വാങ്ങിയുള്ള സര്‍വീസുകള്‍. ആളുകളെ ഒഴിപ്പിക്കുന്നതിന് എമിറേറ്റ്‌സ് നേരത്തെ തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അനുമതി തേടിയിരുന്നു.

ഇന്ത്യയിൽ നെടുമ്പാശ്ശേരിയും തിരുവനന്തപുരവും ഉൾപ്പെടെ ഏഴ് നഗരങ്ങളിലേക്കായിരിക്കും സർവീസുകൾ. ദുബായ് എയർപോർട്‌സ് ചെയർമാൻ കൂടിയായ എമിറേറ്റ്‌സ് എയർലൈൻസ് നഗരങ്ങളിലേക്കായിരിക്കും സർവീസുകൾ. ദുബായ് എയർപോർട്‌സ് ചെയർമാൻ കൂടിയായ എമിറേറ്റ്‌സ് എയർലൈൻസ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂമാണ് ട്വിറ്ററിലൂടെ എമിറേറ്റ്‌സ് നൽകുന്ന പ്രത്യേകസൗകര്യം പ്രഖ്യാപിച്ചത്.

സാധാരണ രീതിയിലുള്ള വിമാന സർവീസുകളല്ലായിതെന്നും യു.എ.ഇ.യിൽ കുടുങ്ങിക്കിടക്കുന്നവർക്ക് മാത്രമായുള്ളതാണ് ഇതെന്നും എമിറേറ്റ്‌സ് അധികൃതർ അറിയിച്ചു. യുഎഇയില്‍ കുടുങ്ങി കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഇത് വലിയ ആശ്വാസം പകരും. എയര്‍ അറേബ്യയും പ്രത്യേക സര്‍വീസ് നടത്താന്‍ ശ്രമങ്ങള്‍ നടത്തുന്നതായാണ് വിവരം.