ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

0

റിയാദ്: വൃക്കരോഗം മൂര്‍ച്ഛിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി ഷാ അബ്ദുല്‍ മുത്തു (42) ആണ് പ്രിന്‍സ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ മരിച്ചത്. എട്ടു വര്‍ഷമായി റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.

നാല് വര്‍ഷമായി നാട്ടില്‍ പോയിട്ട്. അബ്ദുല്‍ മുത്തുവാണ് പിതാവ്. മാതാവ്: സാബിറ ബീവി. ഭാര്യ: സുജിത. മക്കള്‍: ഫാത്തിമ ഷാന്‍, സെയ്ദ ഷാന്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.