പക്ഷാഘാതം പിടിപെട്ട് ചികിത്സയില്‍ ആയിരുന്ന പ്രവാസി മലയാളി മരിച്ചു

0

റിയാദ്: സൗദി അറേബ്യയിലെ പക്ഷാഘാതം പിടിപെട്ട് ചികിത്സയില്‍ ആയിരുന്ന മലയാളി നിര്യാതനായി. മലപ്പുറം കൂട്ടിലങ്ങാടി ഉമ്മത്തൂര്‍ സ്വദേശി ശൗക്കത്തലി എന്ന യു.എസ്. അലിയാണ് (59) ശനിയാഴ്ച യാംബു ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. ദിവസങ്ങളായി ഇവിടെ ചികിത്സയില്‍ ആയിരുന്നു.

29 വര്‍ഷമായി പ്രവാസിയായ അലി രണ്ട് പതിറ്റാണ്ടുകാലം ജിദ്ദയില്‍ വിവിധ ജോലികള്‍ ചെയ്തതിന് ശേഷമാണ് ഒമ്പത് വര്‍ഷം മുമ്പ് യാബുവിലെ ‘സോയ’ കമ്പനിയില്‍ ജോലി മാറിയെത്തിയത്.

പരേതരായ ഉമ്മത്തൂര്‍ മൊയ്തീന്‍ – ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: മുഹമ്മദ് നൗഫല്‍ (ജിദ്ദ), ബല്‍ക്കീസ്, ശബാന ജാസ്മിന്‍, ആയിഷ ഉമൈസ. സഹോദരങ്ങള്‍: മുസ്തഫ, അബ്ബാസ്, അബ്ദുറഷീദ്, അബ്ദുസ്സത്താര്‍, ഫൈസല്‍, അബ്ദുല്‍ ഗനി, നഫീസ, നൂര്‍ജഹാന്‍, ഷാഹിദ, പരേതനായ ഉസ്മാന്‍. മരുമക്കള്‍: മുഹമ്മദ് ശരീഫ്, അബ്ദുല്ല, സാദിഖ്. മൃതദേഹം യാംബുവില്‍ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.