പ്രവാസി മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

0

ദുബായ്: ദുബായില്‍ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് കൊയിലാണ്ടി കടലൂര്‍ പുത്തലത്ത് വീട്ടില്‍ അമല്‍ സതീഷിനെ (29) ആണ് കാണാതായത്.

ഒക്ടോബര്‍ 21 മുതല്‍ ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയില്‍ നിന്ന് യുവാവിനെ കാണാതായെന്നാണ് പരാതി.

ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദുബൈ പൊലീസിലോ 050 7772146 (നസീര്‍ വാടാനപ്പിള്ളി) എന്ന നമ്പരിലോ ബന്ധപ്പെടുക.