ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

0

റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. ദക്ഷിണ സൗദിയിലെ അബഹയ്ക്ക് അടുത്ത് തനൂമയില്‍ കൊല്ലം ഓയൂര്‍ കരിങ്ങന്നൂര്‍ അഞ്ഞൂറ്റിനാലില്‍ സ്വദേശി സുധീര്‍ മന്‍സിലില്‍ സുധീര്‍ഖാന്‍ (44) ആണ് മരിച്ചത്.

തനുമയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: സലിം, മാതാവ്: നസീറ, ഭാര്യ: സഫീലാബീവി, മക്കള്‍: സുല്‍ഫിയ, അല്‍ഫിയ, മരുമകന്‍: ദില്‍ഷാദ്.