ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

റിയാദ്: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. പാലക്കാട് മണ്ണാർക്കാട് മണലടി സ്വദേശി പൂക്കുന്ന് അബ്ദുസലാം ഫൈസി (49) ആണ് മരിച്ചത്. റിയാദിൽ സ്പോർട്സ് ഷോപ്പിൽ സെയിൽസ്മാനായിരുന്നു. ന്യൂമോണിയ മൂർഛിച്ച് റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മാതാവ്: ഫാത്വിമ. ഭാര്യ: റംലത്ത്. മക്കള്: തസ്ലീന നസ്രിൻ, നാജിയ നസ്രിൻ. മരണാനന്തര നടപടികൾക്ക് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാകമ്മിറ്റി, ദാറുസ്സലാം ടീമംഗങ്ങളായ റാഫി, ഇർഷാദ് എന്നിവർ രംഗത്തുണ്ട്.