മിസ് ടീൻ സൂപ്പർ ഗ്ലോബ് മത്സരത്തില്‍ മലയാളി വിദ്യാർഥിനിക്ക് മൂന്നാം സ്ഥാനം

0

ദുബായ്: ദുബായില്‍ നടന്ന മിസ് ടീൻ സൂപ്പർ ഗ്ലോബ് മത്സരത്തിൽ യുഎഇയെ പ്രതിനിധീകരിച്ച മലയാളി വിദ്യാർഥിനിക്ക് മൂന്നാം സ്ഥാനം. ദുബായ് മില്ലെനിയം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഗൗരി പ്രജിത്താണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള അമ്പതോളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിലാണ് ഗൗരിയുടെ നേട്ടം. ഇന്ത്യയെ പ്രതിനിധീകരിച്ച തേജു നന്ദനയാണ് മത്സരത്തിൽ ഒന്നാമത് എത്തിയത്. അർമേനിയിൽ നിന്നുള്ള അലക്സന്യാൻ അരീനയാണ് മത്സരത്തിലെ റണ്ണറപ്പ്. മത്സരാർത്ഥികളുടെ കലാമികവും വ്യക്തിത്വമികവും അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചായിരുന്നു വിജയികളെ നിശ്ചയിച്ചത്. നാലുദിവസം നീണ്ട സൂപ്പർ ഗ്ലോബ് കോൺടെസ്റ്റിൽ വിവിധ റൗണ്ടുകളിൽ ആയിട്ടായിരുന്നു മത്സരങ്ങൾ. കൊല്ലം സ്വദേശി പ്രജിത് ഗോപിദാസിന്റെയും സോജാ പ്രജിത്തിന്റെയും മകളാണ് ഗൗരി.