രാജ്യത്ത് 16,946 പുതിയ കോവിഡ് രോഗികള്‍; ഇരുപത്തിനാല് മണിക്കൂറിനിടെ 198 മരണം

0

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റജിസ്റ്റർ ചെയ്തത് 16,946 കോവിഡ് കേസുകൾ. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,12,093 ആയി. നിലവില്‍ രാജ്യത്തെ സജീവരോഗികളുടെ എണ്ണം 2,13,603 ആണ്.

1,05,12,093 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. നിലവില്‍ 2,13,603 പേരാണ് ചികിൽസയിലുള്ളത്. 1,51,727 പേർ മരിച്ചു. 17,652 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവര്‍ 1,01,46,763 ആയി.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും കുറവ് രേഖപ്പെടുത്തുന്നതിനൊപ്പം കോവിഡ് വാക്സിനുകള്‍ വിതരത്തിനായി സംഭരണകേന്ദ്രങ്ങളിലെത്തിയ വാര്‍ത്ത പ്രത്യാശ പകരുന്നതാണ്. ജനുവരി 16 മുതലാണ് രാജ്യത്ത് വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിക്കുക.