കിം ജോംഗ് നാമിന്റെ കൊലപാതകം മുഖത്ത് വിഷദ്രാവകം ഒഴിച്ച്!!

0

കഴിഞ്ഞ ദിവസം ക്വാലാലംപൂർ എയർപോർട്ടിൽ കൊല്ലപ്പെട്ട ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അർദ്ധ സഹോദരൻ കിം ജോംഗ് നാം കൊല്ലപ്പെട്ടത് മുഖത്ത് വിഷ ദ്രാവകം തളിച്ചതിനാലാണെന്ന് പോലീസ്. കൊലപാതകത്തിൽ ഒരു യുവതിയെ മലേഷ്യൻ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുപത്തിയെട്ടുകാരിയായ ഡോൺതി ഹുവോങ് ആണ് അറസ്റ്റിലായത്. രണ്ട് യുവതികളാണ് കൊലപാതകത്തിന് നേതൃത്വം നൽകിയത്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ഒരാളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
വിമാനത്താവളത്തിലൂടെ നടന്ന് വരികയായിരുന്ന നാമിനെ ഒരാൾ പിന്നിൽ നിന്ന് ബലമായി പിടിച്ച് നിറുത്തി മറ്റൊരാൾ മുഖത്ത് വിഷദ്രാവകം തളിയ്ക്കുകയായിരുന്നു. ബോധരഹിതനായി താഴെ വീണ നാമിനെ വിമാനത്താവളത്തിലെ ക്ലിനിക്കിൽ ഉടൻ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അവിടെ വച്ച് ചുഴലി വന്ന ഉടൻ മരണമടയുകയായിരുന്നു. പിന്നീട് മൃതദേഹമാണ് പുത്ര ജയ ആശുപത്രിയിലേക്ക് മാറ്റിയത്.

2012 ലും നാമിന് നേരെ വധശ്രമമുണ്ടായിരുന്നു. രക്ഷപ്പെട്ട നാം സഹോദരൻ കിം ജോഗ് ഉന്നിന് കത്തയച്ചിരുന്നു. തന്നെ വെറുതേ വിടണം എന്നായിരുന്നു കത്തിൽ. തന്നെയും തന്റെ കുടംബത്തേയും വെറുതേ വിടണമെന്ന് നാം പലതവണ ഉന്നിനോട് അപേക്ഷിച്ചിരുന്നു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.