കൊച്ചി കുണ്ടന്നൂർ ബാറിൽ വെടിവെപ്പ്

0

കൊച്ചി കുണ്ടന്നൂർ ബാറിൽ വെടിവെപ്പ്. കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയവർ തമ്മിൽ വെടിവെക്കുകയായിരുന്നു. മദ്യപിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ ഭിത്തിയിലേക്കാണ് വെടിവച്ചത്.

വൈകിട്ട് നാല് മണിക്കാണ് സംഭവമുണ്ടായതെങ്കിലും ബാർ അധികൃതർ സംഭവം മറച്ചുവെക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഫൊറൻസിക് സംഘം നാളെ ഇവിടെ പരിശോധന നടത്തും.