പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

0

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം മാങ്ങാനം കുരിശ് മുല്ലക്കല്‍ അജിത് മാത്യു (46) ആണ് മരിച്ചത്. കുവൈത്തിലെ ഗള്‍ഫ് ബാങ്ക് ജീവനക്കാരനായിരുന്നു.

ഭാര്യ ഫര്‍വാനിയ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. രണ്ട് കുട്ടികളും കുവൈത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.