കൊച്ചി മെട്രോയില്‍ ഗര്‍ഭിണികള്‍ക്കും ,വികലാംഗര്‍ക്കും ,പ്രായമായവര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍

0

കൊച്ചി : കൊച്ചിയുടെ സ്വപ്നം ജൂണ്‍ മാസം 17-ന് പ്രധാനമന്ത്രി ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമ്പോള്‍ ഒട്ടേറെ സൗകര്യങ്ങളാണ് കെഎംആര്‍എല്‍ ഒരുക്കിയിരിക്കുന്നത്.

ഗര്‍ഭിണികള്‍ക്കും ,പ്രായമായവര്‍ക്കും പ്രത്യേകമായ റിസര്‍വേഷന്‍ കൊച്ചി മെട്രോയില്‍ ഒരുക്കിയിട്ടുണ്ട്.ലോകത്തിലെ മിക്ക സ്ഥലങ്ങളിലും ഇത്തരത്തില്‍ റിസര്‍വേഷന്‍ മെട്രോയില്‍ ഒരുക്കാറുണ്ട്.എന്നാല്‍ കൊച്ചി മെട്രോ അല്‍പ്പം കൂടെ സൗകര്യം മെച്ചപ്പെടുത്തി കുഷ്യനുള്ള സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്.ഏറെ അഭിനന്ദനം അര്‍ഹിക്കുന്ന പ്രവര്‍ത്തനമാണ് കൊച്ചി മെട്രോ ഇക്കാര്യത്തില്‍ ചെയ്തിരിക്കുന്നത്.

വികലാംഗര്‍ക്കും പ്രത്യേകമായി വീല്‍ചെയറില്‍ മെട്രോയില്‍ യാത്ര ചെയ്യാന്‍ സാധിക്കും.അതിനായി മെട്രോയുടെ ആദ്യകോച്ചില്‍ വീല്‍ചെയര്‍ പാര്‍ക്കിംഗ് സ്ഥലവും ,ഇരിക്കുവാനുള്ള സീറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.എല്ലാത്തരം യാത്രക്കാര്‍ക്കും ബുദ്ധിമുട്ടില്ലാത്ത യാത്ര പ്രദാനംചെയ്യുന്ന യാത്രാസംവിധാനമാണ് മെട്രോ.ഇക്കാര്യത്തില്‍ കൊച്ചി മെട്രോയും ഏറെ മുന്നോട്ടു പോയിട്ടുണ്ട് .