കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

0

 കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിന്‍ഡീസിനെ 104 റണ്‍സിന് എറിഞ്ഞൊതുക്കി വമ്പന്‍ ജയവും പരമ്പരയും ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ വിജയലക്ഷ്യത്ത് എത്തുകയായിരുന്നു.

രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ചുറിയും( 56 പന്തില്‍ 63 റണ്‍സ്, അഞ്ച് ബൗണ്ടറിയും നാലു സിക്‌സും സഹിതം) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പിന്തുണ( 29 പന്തില്‍ 33 റണ്‍സ്) യുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സാധ്യമാക്കിയത്. ഇതോടെ അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി. ഒരു മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ ( അഞ്ച് പന്തില്‍ ആറു റണ്‍സ്) മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.