
തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. രാവിലെ എം.ഡി ടോമിന് ജെ തച്ചങ്കരിയുമായി നടത്തിയ അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടു. അതിന് ശേഷമാണ് സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തൊഴിലാളി സംഘടനാ നേതക്കൾ വ്യക്തമാക്കി.സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തച്ചങ്കരി. സമരത്തില്‍ ഉറച്ചുനില്ക്കുമെന്നു കെഎസ്ആര്‍ടിസി ജീവനക്കാര്‍ അറിയിച്ചു. കെഎസ്ആർടിസിയെ തകർക്കാനുള്ള ശ്രമമാണ് എംഡി നടത്തുന്നത്. കഴിഞ്ഞ വർഷം പണിമുടക്ക് പ്രഖ്യാപിച്ചപ്പോൾ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ തങ്ങളുമായി നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നും യൂണിയൻ നേതാക്കൾ ആരോപിച്ചു. അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കാരം മൂലമുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, അപകടം ഉൾപ്പെടെയുണ്ടായി അവധിയിൽ പ്രവേശിക്കുന്ന ജീവനക്കാരെ തിരിച്ചെടുക്കാത്ത നടപടി അവസാനിപ്പിക്കുക, ശന്പളപരിഷ്കരണം സംബന്ധിച്ച ചർച്ച ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.