മന്ത്രി കെ ടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. നേരത്തെ എംഎം മണിക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. മന്ത്രി ജലീൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയും. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീൽ.

മന്ത്രി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. മന്ത്രിയുടെ ഓഫീസ് സ്റ്റാഫിനോട് ക്വാറന്റീനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. എം എം മണിയുടെ ഡ്രൈവർക്കും കെ ടി ജലീലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനും നേരത്തെ കൊവിഡ് പോസിറ്റീവായിരുന്നു. മറ്റ് രോഗങ്ങൾ ഉള്ളതിനാൽ മന്ത്രി എം എം മണിയെ തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

നേരത്തെ ഇ പി ജയരാജൻ, തോമസ് ഐസക്, വി എസ് സുനിൽ കുമാർ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വി എസ് സുനിൽ കുമാർ ആശുപത്രി വിട്ടത്.