പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ചുംബിക്കുന്ന സ്ത്രീ: വീഡിയോ വൈറൽ

1

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ചുംബിക്കുന്ന സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. മെട്രോ ട്രെയിനില്‍ പതിച്ചിരിക്കുന്ന മോദിയുടെ ഫോട്ടോയിലാണ് സ്ത്രീ ചു൦ബിച്ചത്. ടിക് ടോക്കിലൂടെ പ്രചരിച്ച വീഡിയോയിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുകയാണ്. പുൽവാമ ഭീകരാക്രമണത്തിന് മറുപടിയെന്ന നിലയിൽ പാക് മണ്ണിലേക്ക് കടന്നുകയറി ഭീകര ക്യാംപുകൾക്കു നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണം നടത്തിയതിന്റെ ആദരസൂചകമായി നരേന്ദ്ര മോദിയോട് വിവിധ തരത്തിലാണ് ആളുകൾ ആരാധന പ്രകടിപ്പിക്കുന്നത്.

അത്തരത്തിൽ ഒരു ആരാധനയാണിത്. മോദിയുടെ ചിത്രത്തില്‍ ചുംബിച്ച ശേഷം ചെറു പുഞ്ചിരിയോടെ നടന്നു പോകുന്ന സ്ത്രീയെ വീഡിയോയില്‍ കാണുന്നത്. സാരികളിലും വിവാഹ ക്ഷണകത്തുകളിലും മൊക്കെയായി ജനങ്ങൾക്ക് മോദിയോടുള്ള ആരാധന നാം ഇതിനു മുൻപും കണ്ടതാണ് അവയൊക്കെവ വാർത്തകളിൽ ഇടം നേടിയവയുമാണ്.