ചുവപ്പ്ച്ചൂടി കേരളം; സംസ്ഥാനത്ത് എൽ ഡി എഫ് മുന്നേറ്റം

0

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാലു മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. യു ഡി എഫിന് ശക്തി കേന്ദ്രങ്ങളിൽ പലയിടത്തും തിരിച്ചടിയുണ്ടായി. ചില തദ്ദേശ സ്ഥാപനങ്ങളിൽ എൻ ഡി എ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി.

തിരുവനന്തപുരം കോര്‍പറേഷനില്‍ ഇടതുമുന്നണി സ്ഥാനം ഉറപ്പിക്കുകയാണ്. ആകെയുള്ള 100 സീറ്റുകളില്‍ 88ലെ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ 44ലും എല്‍ഡിഎഫ് മുന്നിലാണ്. ഒന്‍പത് സീറ്റുകളിലാണ് യുഡിഎഫിന് ലീഡ്. എന്‍ഡിഎക്ക് 27 സീറ്റുകളില്‍ ലീഡുണ്ട്.

ഒടുവിൽ വിവരം കിട്ടുമ്പോൾ 503 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും 375 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. 25 പഞ്ചായത്തുകളിൽ എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുന്നു.ജില്ലാ പഞ്ചായത്തില്‍ 11 ഇടത്ത് എല്‍ഡിഎഫും 3 ഇടത്ത് യുഡിഎഫുമാണ് മുന്നിൽ നിൽക്കുന്നത്.

ബ്ലോക്ക് പഞ്ചായത്തുകളില്‍ 110 ഇടത്ത് എല്‍ഡിഎഫും 42 ഇടത്ത് യുഡിഎഫുമാണ് മുന്നിട്ടു നില്‍ക്കുന്നത്. മുന്‍സിപ്പാലിറ്റികളില്‍ 41 ഇടത്ത് യു.ഡിഎഫും 39 ഇടത്ത് എൽഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. രണ്ടിടത്ത് മാത്രമാണ് എന്‍ഡിഎ സാന്നിധ്യം. നാല് കോര‍്പറേഷനുകളിൽ എൽ.‍ഡി.എഫും രണ്ടിടത്ത് യുഡിഎഫും മുന്നിലാണ്.