സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മാഹി സ്വദേശി മരിച്ചു

0

കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു.പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുകല്ലായി സ്വദേശി മഹറൂഫ് (71) ആണ് മരിച്ചത്. ഇയാൾക്ക് രോഗം പകർന്നത് എവിടെ നിന്നെന്ന് സ്ഥിരീകരിച്ചിട്ടില്ല.

മാര്‍ച്ച് 26നാണ് മഹറൂഫിന് പനി ബാധിക്കുന്നത്. ഇതേ തുടര്‍ന്ന് തലശ്ശേരി ടെലി ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടി എത്തിയത്. ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 31ന് ഇതേ ആശുപത്രിയില്‍ അഡ്മിറ്റായി. അസുഖം മൂര്‍ച്ഛിച്ചതോടെ അന്ന് വൈകുന്നേരം നാല് മണിക്ക് അദ്ദേഹത്തെ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് അദ്ദേഹത്തിന് കൊറോണ ബാധ സ്ഥിരീകരിക്കുകയും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്യുന്നത്.

ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളിൽ യാത്ര ചെയ്തിട്ടുണ്ട്. ഇതിനു പുറമേ മെഹറൂഫ് പൊതുചടങ്ങുകളിലും പങ്കെടുത്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാർച്ച് 15 മുതൽ 21 വരെ മതചടങ്ങുകളിലും വിവാഹ നിശ്ചയത്തിലും പങ്കെടുത്തിട്ടുണ്ട്. എംഎം ഹൈസ്കൂൾ പള്ളിയിൽ നടന്ന ചടങ്ങിലാണു പങ്കെടുത്തത്. 18ന് പന്ന്യന്നൂർ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിലും പങ്കെടുത്തു.