ഇന്ത്യൻ നിരത്തുകളെ കീഴടക്കാൻ മഹീന്ദ്ര എക്സ്‌യുവി 300 എത്തികഴിഞ്ഞു

1

നിരത്തുകളുടെ കീഴടക്കാൻ മഹീന്ദ്രയുടെ കോംപാക്ട് എസ്‌യുവി മോഡലായ എക്‌സ്‌യുവി 300 എത്തിക്കഴിഞ്ഞു. വാലന്റൈന്‍സ് ദിനത്തിലാണ് മഹീന്ദ്രയുടെകോംപാക്ട് എസ്‌യുവി അവതരിച്ചത്. വരവിനുമുന്നോടിയായി ആഴ്ച്ചകൾക്ക് മുന്നേതന്നെ മഹീന്ദ്ര ബുക്കിങ്ങുകൾ സ്വീകരിച്ചിരുന്നു. ബുക്കിങ്ങിലൂടെത്തന്നെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയാണ് എസ് യു വി 300 ന്‍റെ വരവ്.


പെട്രോൾ, ഡീസൽ പതിപ്പുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ പെട്രോൾ മോഡലിന് 7.90 ലക്ഷം മുതൽ 10.25 ലക്ഷം വരെയും ഡീസൽ മോഡലിന് 8.49 ലക്ഷം മുതൽ 10.80 ലക്ഷം രൂപ വരെയുമാണ് വില. W4, W6, W8, W8(O) എന്നീ നാല് വേരിയന്റുകളിലായിരിക്കും ഈ വാഹനം പുറത്തിറക്കുക. അടിസ്ഥാന മോഡലായ W4-ന് 8.5 ലക്ഷം രൂപയായിരിക്കുമെന്നാണ് വിവരം. W6 വേരിവേരിയന്റ്‌ന് 9.5 ലക്ഷവുമാണ് വില. W8, W8(O) വേരിയന്റുകള്‍ക്ക് യഥാക്രമം 10.5 ലക്ഷവും 12 ലക്ഷവും വില പ്രതീക്ഷിക്കാം.


മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്യോങ് ടിവോളിയുടെ പ്ലാറ്റ്ഫോമില്‍ ഒരുങ്ങുന്ന XUV300 രൂപത്തിലും ടിവോളിയുമായി ഏറെ സാമ്യം പുലര്‍ത്തുന്നുണ്ട്. പക്ഷേ നീളം നാലു മീറ്ററില്‍ താഴെയായി പരിമിതപ്പെടുത്താന്‍ പ്ലാറ്റ്‌ഫോമില്‍മാറ്റങ്ങള്‍ വേണ്ടി വന്നു. വാഹനത്തിന്‍റെ എയറോ ഡൈനാമിക് ഡിസൈന്‍ മികവ് തെളിയിക്കുന്ന വിന്‍ഡ് ടണല്‍ ടെസ്റ്റ് അടുത്തിടെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വാഹനത്തിന്‍റെ എതിര്‍വശത്തുനിന്നും ഉയര്‍ന്ന സമ്മര്‍ദത്തില്‍ വായുവോ പുകയോ കടത്തിവിട്ടാണ് പരീക്ഷണം. ഉയര്‍ന്ന സമ്മര്‍ദത്തെ വാഹനം അതിജീവിക്കുമെന്നതാണ് എയറോ ഡൈനാമിക് ഡിസൈനിന്റെ പ്രത്യേകത. ഇറ്റലിയിലെ പിനിന്‍ഫരീന പ്ലാന്റിലാണ് ടെസ്റ്റ് നടത്തിയത്.
സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കിയെത്തുന്ന വാഹനമാണ് XUV300.

XUVയിലെ പല ബോഡി പാനലുകളും ടിവോളിയില്‍ നിന്നെടുത്തതാണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി എസ്‌യുവിയുടെ സസ്‌പെന്‍ഷനില്‍ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. എംപിവിയായ ‘മരാസൊ’യില്‍ അരങ്ങേറിയ 1.5 ലീറ്റര്‍, നാലു സിലിണ്ടര്‍, ഡീസല്‍ എന്‍ജിനാവും ‘എക്‌സ്‌യുവി 300’ നും കരുത്തേകുന്നത്. കോംപാക്ട് എസ്‌യുവിയിലെത്തുമ്പോള്‍ ഈ ഡീസല്‍ എന്‍ജിന്‍300 എന്‍എം ടോര്‍ക്ക് സൃഷ്ടിക്കും. രണ്ടു എൻജിൻ സാധ്യതകളോടെയാവും എക്സ്‌യുവി 300 വിൽപ്പനയ്ക്കുണ്ടാവുക.

ഒന്നര ലീറ്റർ ഡീസലും 1.2 ലീറ്റർ ടർബോ പെട്രോളും. 1497 സി സി ഡീസൽ എൻജിൻ 3,750 ആർ പി എമ്മിൽ 115 ബി എച്ച് പി വരെ കരുത്തും 1,500–2,500 ആർ പി എമ്മിൽ 300 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. 1,197 സി സി പെട്രോൾ എൻജിനാവട്ടെ 5,000 ആർപിഎമ്മിൽ 110 ബി എച്ച് പി കരുത്തും 2,000 – 3,000 ആർ പി എമ്മിൽ 200 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാവും ഇരു എന്‍ജിനുകള്‍ക്കുമൊപ്പമുള്ള ട്രാന്‍സ്മിഷന്‍.

കൂടാതെ അധിക സുരക്ഷാ ക്രമീകരണങ്ങളും സാങ്കേതിക വിദ്യകളുമാളുമായി ഡബ്ല്യു എയ്റ്റ് (ഒ) എന്ന ഓപ്ഷന്‍ വകഭേദവും മഹീന്ദ്ര അവതരിപ്പിക്കുന്നുണ്ട്. ഡ്രൈവറുടെ മുട്ട് സംരക്ഷിക്കാനുള്ള എയര്‍ബാഗ് സഹിതമെത്തുന്ന ‘എക്‌സ്‌യുവി 300’ എസ്‌യുവിയില്‍ നാലു വീലിലും ഡിസ്‌ക് ബ്രേക്കും മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്. 3995 എംഎം നീളവും 1821 എംഎം വീതിയും 1627 എംഎം ഉയരവുമായി എത്തുന്ന കോംപാക്റ്റ് എസ്‍‌യുവിക്ക് സെഗ്‌മെന്റിലെ തന്നെ ആദ്യ ഫീച്ചറുകൾ പലതുമുണ്ടാകും.എക്സ്‌യുവി 500 ൽ നിന്ന് പ്രചോദിതമായ രൂപകൽപ്പനയോടെ, സ്പോർട്ടി രൂപത്തിലാണ് എക്സ് യു വി 300 എത്തുക.

വെര്‍ട്ടിക്കല്‍ ക്രോം ഫിനിഷോടെയുള്ള വീതിയേറിയ ഗ്രില്‍, എല്‍ രൂപത്തിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, വലിയ ബംമ്പര്‍, വീതിയേറിയ എയര്‍ ഡാം എന്നിവ മുന്‍ഭാഗത്തെ വ്യത്യസ്തമാക്കും. വലിയ ടെയില്‍ ലാമ്പ്, മാസീവ് ബംമ്പര്‍, ലോവര്‍ ബംമ്പറിലെ മാസീവ് ബ്ലാക്ക് ക്ലാഡിങ്, റൂഫ് മൗണ്ടഡ് സ്പോയിലര്‍ എന്നിവയാണ് പിന്‍ഭാഗത്തെ മനോഹരമാക്കുന്നത്. ‘ഡബ്ല്യു ഫോറി’ല്‍ തന്നെ എല്ലാ വീലിലും ഡിസ്‌ക് ബ്രേക്ക്, എല്‍ഇഡി ടെയില്‍ ലാംപ്, നാലു പവര്‍ വിന്‍ഡോ. എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്ക് സംവിധാനംതുടങ്ങിയവ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. കൂടിയപതിപ്പില്‍മുന്‍ പാര്‍ക്കിങ് സെന്‍സര്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീല്‍, ഇരട്ട സോണ്‍ ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എട്ട് ഇഞ്ച് ടച് സ്‌ക്രീന്‍, സണ്‍ റൂഫ്, ഏഴ് എയര്‍ബാഗ് തുടങ്ങിയവയും നല്‍കുന്നു.

ഇന്ത്യൻ റോഡുകളെ അടക്കിവാണു തരംഗമാക്കാൻ എത്തുന്ന മഹീന്ദ്ര എക്സ്‌യുവി 300 ന്‍റെ മുഖ്യ എതിരാളികളായി ഹ്യുണ്ടേയ് ക്രേറ്റ, റെനോ ഡസ്റ്റർ, ടാറ്റ നെക്സോൺ, മാരുതി ബ്രെസ, ഫോഡ് ഇക്കോസ്പോർട് എന്നിവരാണ് മത്സരിക്കാൻ നിരത്തിലുണ്ടാവുക.