മലപ്പുറത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു

0

മലപ്പുറം∙ ദുബായിൽ നിന്നെത്തി ക്വാറന്റീനിൽ കഴിയുന്നതിനിടെ മരിച്ച കാളികാവ് മാളിയേക്കൽ തട്ടാൻപടി പാലോട്ടിൽ ഇർഷാദലി (29)യുടെ കോവിഡ് ഫലം പോസിറ്റീവ്. ട്രൂനാറ്റ് പരിശോധന ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് പിസിആർ പരിശോധന കൂടി നടത്താൻ നിർദേശം നൽകിയതായി ഡിഎംഒ അറിയിച്ചു.

ജൂലായ് നാലിനാണ് ഇര്‍ഷാദലി ദുബായില്‍നിന്ന് എത്തിയത്. ചൊവ്വാഴ്ച രാത്രി 11.30 വരെ ഫോണിലും വീടിന്റെ മുകളില്‍നിന്നുമായി കൂട്ടുകാരുമായി സംസാരിച്ചിട്ടുണ്ട്.ഉറക്കത്തിൽനിന്ന് വൈകി എഴുന്നേൽക്കുന്ന ശീലമുള്ള ഇർഷാദലി ഉച്ചയ്ക്ക് 1 മണിയായിട്ടും ഉണരാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് വീട്ടിലുള്ളവർ മരണവിവരം അറിയുന്നത്.

ഒരു തവണ കോവിഡ് ബാധിച്ച് ഭേദമായ ആൾക്ക് വീണ്ടും കോവിഡ് സ്ഥരികീരിച്ചത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ഉള്ളത്. മാതാവ്: ആമിന. സഹോദരി: അഫില.