മലയാളി ഡോക്ടര്‍ അജ്‍മാനില്‍ അന്തരിച്ചു

0

ഷാര്‍ജ: മലയാളി ഡോക്ടര്‍ അജ്‍മാനില്‍ നിര്യാതനായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി അയ്യാലില്‍ ചക്കപഞ്ചലില്‍ ഡോ. മുഹമ്മദ് സഗീര്‍ (63) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം ഞായറാഴ്‍ച രാവിലെയായിരുന്നു അന്ത്യം. ഇ.എന്‍.ടി സര്‍ജനായ അദ്ദേഹം 25 വര്‍ഷമായി അജ്‍മാനില്‍ അല്‍ ശുറൂഖ് ക്ലിനിക്ക് നടത്തുകയായിരുന്നു.

കോഴിക്കോട് ഫറൂഖ് കോളേജില്‍ അധ്യാപകനായിരുന്ന പരേതനായ പ്രഫ. അബ്‍ദുല്‍ മജീദിന്റെയും റാബിയയുടെയും മകനാണ്. ഭാര്യ – നസ്രത്ത് ബാനു. മക്കള്‍ – നീഗസ് മുഹമ്മദ് (അജ്‍മാന്‍), ഡോ. നെഹാര്‍ (മംഗളുരുവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി). മരുമക്കള്‍ – സമീന (അജ്‍മാന്‍). സഹോദരങ്ങള്‍ – ഫാത്തിമ (പാലക്കാട്), അഹമ്മദ് (സൗദി അറേബ്യ), സെമീന. ഖബറടക്കം എറിയാട് കടപ്പൂര്‍ പള്ളിയില്‍.