പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

മസ്‍കത്ത്: പാലക്കാട് സ്വദേശിയായ പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി. ചെത്തല്ലൂര്‍ മൂടായില്‍ വിജയന്‍ (47) ആണ് മസ്‍കത്തില്‍ മരിച്ചത്.

മസ്‍കത്ത് നഗരസഭയില്‍ ജോലി ചെയ്‍തിരുന്ന വിജയനെ ഹൃദയാഘാതത്തെ തുടര്‍ന്ന് മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിലിരിക്കവെയാണ് അന്ത്യം സംഭവിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിച്ചു. ഭാര്യ – പ്രശാന്തി. മക്കള്‍ – പ്രത്യുഷ്, പ്രജോതിഷ്.