പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

റിയാദ്: ഹൃദയാഘാതം മൂലം മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കൊട്ടുക്കര കാരിമുക്ക് സ്വദേശി ചോലക്കുത്ത് കാരി അബ്ദുൽ റസാഖ് (54) ആണ് മരിച്ചത്. പരേതരായ അലവിയുടെയും, കുഞ്ഞിപ്പാത്തുട്ടിയുടെയും മകനാണ്. ജിദ്ദ ജാമിഅ ഖുവൈസയിലെ ദീമ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്.

ഭാര്യ: സക്കീന കീരിയാടൻ. മക്കൾ: ഷബ്ന ആസ്മി, ഫർസാന ജാസ്മിൻ, സുൽത്താന യാസ്മിൻ, ഷംന തസ്നി, ഷാനിബ മുംതാസ്. മരുമക്കൾ: ഷബീബ് പറയങ്ങാടൻ, ടി.കെ. മുഹമ്മദ് അദ്നാൻ. സഹോദരങ്ങൾ: ആയിഷാബി, മുഹമ്മദ് ബാപ്പു, ഹസൈനാർ, ഹുസ്സൻ, അബ്ദുൽ ഗഫൂർ, അബ്ദുൽ ബഷീർ. നിയമ നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ തന്നെ ഖബറടക്കം നടത്തുമെന്ന് സഹോദരൻ അബ്ദുൽ ഗഫൂർ അറിയിച്ചു.