അവധിക്ക് നാട്ടിൽ പോകാനൊരുങ്ങുന്നതിനിടെ പ്രവാസി മലയാളി മരിച്ചു

0

റിയാദ്: നാട്ടിൽ അവധിക്ക് പോകാനൊരുങ്ങുന്നതിനിടെ മലയാളി സൗദി അറേബ്യയിൽ മരിച്ചു. ഈയാഴ്ച നാട്ടിൽ അവധിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്ന കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശി നസ്റുദ്ദീൻ മുഹമ്മദ് ഇസ്മായിൽ (52) ആണ് മരിച്ചത്. ജിദ്ദയിൽ ദീർഘകാലമായി പ്രവാസിയായിരുന്നു.

മകൻ സൈഫുദ്ദീൻ ജിദ്ദയിലുണ്ട്. മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും.