സിംഗപ്പൂരില്‍ താമസിക്കുന്നവരൊഴികെ ലോകത്തെവിടെയും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് സൗജന്യമായി വിസ നല്‍കുവാന്‍ മലേഷ്യ തീരുമാനിച്ചു

0

സിംഗപ്പൂര്‍ : 2020 വര്‍ഷത്തെ ടൂറിസം ഇയര്‍ ആയി പ്രഖ്യാപിച്ചുകൊണ്ട് മലേഷ്യ ഇന്ത്യക്കാര്‍ക്കും ,ചൈനീസുകാര്‍ക്കും സൗജന്യ വിസ നല്‍കുവാന്‍ തീരുമാനിച്ചു .ഈ വര്‍ഷം 3 കോടി വിനോദസഞ്ചാരികളെ ലക്ഷ്യമാക്കുന്നതിനോടനുബന്ധിച്ചുകൊണ്ടാണ് ഈ പ്രഖ്യാപനം .15 ദിവസം വരെ eNTRI സൗജന്യ വിസ ഉപയോഗിച്ച് മലേഷ്യ സന്ദര്‍ശിക്കാനുള്ള അവസരമാണ് ഇപ്പോള്‍ നിലവില്‍ വന്നത് .എന്നാല്‍ മുന്‍കൂട്ടി ഓണ്‍ലൈനില്‍ നിന്നുള്ള അനുവാദം എടുക്കുന്നവര്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക.അതിനായി റിട്ടേണ്‍ ടിക്കറ്റുകള്‍ , താമസ വിവരങ്ങള്‍ ,എന്നിവ നല്‍കേണ്ടതുണ്ട് .

ടൂറിസ്റ്റ് ഏജന്‍സികള്‍ ഈ തീരുമാനത്തെ ഇരുകൈകളും നീട്ടി സ്വീകരിക്കുമ്പോള്‍ മലേഷ്യയിലെ നിയമവിരുദ്ധമായി കുടിയേറുന്ന ഇന്ത്യക്കാരുടെയും ചൈനക്കാരുടെയും എണ്ണം ഇനിയും കൂടുമെന്ന വാദമാണ് ഒരു വിഭാഗതിനുള്ളത് .കൂടാതെ സിംഗപ്പൂരില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഈ സേവനം അനുവദിക്കാത്തതും ഏറെ ചര്‍ച്ചയ്ക്കു വഴിതെളിച്ചിരിക്കുകയാണ്.നിലവില്‍ സിംഗപ്പൂരില്‍ താമസിക്കുന്നവര്‍ക്ക് 3000 രൂപ നല്‍കിയാല്‍ ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്ട്രി വിസ ലഭ്യമാണ് .