സിംഗപ്പൂരിലെ ഏറ്റവും വലിയ ഇന്ത്യന്‍ സിനിമാ റിലീസ് റെക്കോര്‍ഡ്‌ ഇനി ദര്‍ബാറിന് സ്വന്തം , 20 തീയേറ്ററുകളിലായി നൂറിലധികം ഷോകളുമായി തലൈവര്‍ ജനുവരി 9-ന് സിംഗപ്പൂരില്‍

0

സിംഗപ്പൂര്‍ : സിംഗപ്പൂരിലെ ഏറ്റവും വലിയ ഇന്ത്യന്‍ സിനിമാ റിലീസ് റെക്കോര്‍ഡ്‌ ഇനി ദര്‍ബാറിന് സ്വന്തം.കഴിഞ്ഞ ദിവസം പുറത്തുവിട്ട ലിസ്റ്റ് പ്രകാരം 20 തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട് .നൂറിലധികം ഷോകള്‍ ആദ്യദിനം തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് വിതരണക്കാര്‍ അറിയിച്ചിരുന്നു.ഇതുകൂടാതെ സിംഗപ്പൂരിലെ പേരുകേട്ട ജ്വൂവല്‍ ചാങ്ങി എയര്‍പോര്‍ട്ടില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡും ഇനി തലൈവരുടെ പേരില്‍ തന്നെ .ജനുവരി 9 രാവിലെ 7 മണിമുതല്‍ തന്നെ ആദ്യ പ്രദര്‍ശനം തുടങ്ങുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം .