
പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണത്തിന് മലേഷ്യയും തുര്‍ക്കിയും ഒരുങ്ങുന്നു. മലേഷ്യയുടെ പ്രതിരോധമന്ത്രി ഹീസ്സാമുദ്ദീന്‍ ഹുസ്സൈനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐസ്സിനെതിരെ പോരാടാനുള്ള മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.
തുര്‍ക്കി പ്രസിഡന്‍റ് റെസിപ് തായപ്എര്‍ഡോജന്‍, പ്രതിരോധ മന്ത്രി ഫിക്രി ഐസിക്ക് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഭീകരവാദത്തിനോട് സന്ധിയില്ലാത്ത പോരാട്ടം നടത്തുമെന്നും ഹിസ്സാമുദ്ദീന്‍ അറിയിച്ചു.