ഐസ് അടക്കം ഭീകരബന്ധമുള്ള 16 പേര്‍ മലേഷ്യയില്‍ പിടിയില്‍

0

ഭീകരസംഘടനകളുമായി ബന്ധമുള്ള 16 പേര്‍ മലേഷ്യന്‍ പോലീസ് കസ്റ്റഡിയിലായി. രണ്ട് ആഴ്ച നീണ്ട ഓപറേഷനു ഒടുവിലാണ്  സംഘം പോലീസ് വലയിലായത്. സെപ്തംബര്‍ 21 നും ഒക്ടോബര്‍ ആറിനും ഇടയിലാണ് ഇവര്‍ പിടിയിലായിരിക്കുന്നത്. 20 നും 38 നും ഇടയില്‍ പ്രായമുള്ളവരാണിവര്‍.
ഇതില്‍ 14 പേര്‍ക്ക് ഐഎസുമായി നേരിട്ട് ബന്ധമുണ്ട്. ജൂണില്‍ മലേഷ്യയില്‍ ആക്രമണം നടത്തിയ ഐഎസ് ഭീകരന്‍ വാന്‍ഡി മുഹമ്മദ് ജെഡിയ്ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നത്   ഇവരാണെന്ന് സംശയിക്കുന്നു. പിടിയിലായ മലേഷ്യയില്‍ തന്നെയുള്ള ഒരു വിദ്യാര്‍ത്ഥിയാണ്. സിറിയയിലേക്കുള്ള യാത്രാ മധ്യേയാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. ജബാദ് അല്‍ നുസ്രാ എന്ന എന്ന സംഘടനയുമായി ബന്ധമുള്ളവരും പിടിയിലായിട്ടുണ്ടെന്നാണ് സൂചന