മലേഷ്യയിലെ മലയാളി ഫുട്ബോൾ ആരാധകർ ഫിഫ വേൾഡ് കപ്പ് ആഘോഷം സംഘടിപ്പിച്ചു.

1

ക്വാലാലംപൂർ: പ്രവാസി മലയാളി അസോസിയേഷൻ ക്വാലാലംപൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോർക്കളം-2022 എന്ന പേരിൽ ഫുട്ബോൾ ആരാധകരുടെ സംഗമവും കലാസന്ധ്യയും സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു മാസക്കാലം പ്രവാസി മലയാളി അസോസിയേഷൻ ക്വാലാലംപൂർ സംഘടിപ്പിച്ച പോർക്കളം-2022 പ്രവചനമത്സരത്തിലെ വിജയികളെ പ്രസ്ഥുത ചടങ്ങിൽ പ്രഖ്യാപിക്കുകയും വിജയികൾക്കുള്ള സമ്മാനദാനം സിൽക മെയ് ടവർ ഹോട്ടലിൽ വച്ചു നടന്ന വർണ്ണാഭമായ ചടങ്ങിൽ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് നടന്ന കലാ സന്ധ്യയിൽ മലേഷ്യൻ പ്രവാസികൾക്കിടയിലെ കലാകാരന്മാരായ ശിഹൈബും ഫിറോസ് ആമയവും നയിച്ച കലാവിരുന്ന് എല്ലാവരുടെയും മനം നിറച്ചു.

പ്രസ്തുത ചടങ്ങു മലേഷ്യയിലെ പ്രവാസി ഫുട്ബോൾ പ്രേമികൾക്ക് ആരാധകരുടെ പ്രാതിനിത്യം കൊണ്ടും അവതരണം കൊണ്ടും ഒരു വ്യത്യസ്ത അനുഭവമായി.ചടങ്ങിൽ മലേഷ്യൻ പ്രവാസി സമൂഹത്തിലെ എല്ലാ മേഖലയിലും ഉള്ളവർ സംബന്ധിച്ചു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.