ചൈനയുടെ സാമ്പത്തിയ സഹായത്തോടെ മലേഷ്യയില്‍ കൂറ്റന്‍ റെയില്‍ പദ്ധതി

0
Malaysia's East Coast Rail Line project

മലേഷ്യ ഉപദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയിന്‍ ലൈന്‍ വരുന്നു. ചൈനയുടെ സാമ്പത്തിയ സഹായത്തോടെ റെയില്‍ പദ്ധതി പൂര്‍ത്തിയാക്കും.13.1 ബില്യണ്‍ യുഎസ് ഡോളറാണ് പദ്ധതി ചെലവ്. ചൈനയും മലേഷ്യയും ഇത് സംബന്ധിച്ച പദ്ധതിയില്‍ ഇന്ന് ഒപ്പ് വച്ചു. റെയില്‍ പാതയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായത്തിന് പുറമെ നിര്‍മ്മാണചുമതലയും ചൈനയ്ക്കാണ്. റെയില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കുറഞ്ഞ ചെലവിലും സമയലാഭത്തിലും ഈ ദൂരം സഞ്ചരിക്കാനാകും.  മലേഷ്യയുടെ തെക്ക് കിഴക്കന്‍ ഉപദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണിത്. തദ്ദേശവാസികള്‍ക്ക് ജോലിസാധ്യതയും പദ്ധതി ഉറപ്പ് വരുത്തുന്നുണ്ട്.

പോര്‍ട്ട് ക്ലാങ്,ഗോംബക്, കുന്തന്‍,ക്വാല തെരങ്കാനു, കോട്ട് ബാറു, ടംപറ്റ് എന്നീ മേഖലകളെ റെയില്‍ പാത ബന്ധിപ്പിക്തും. 2022ല്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു