ഭീമനായി മോഹന്‍ലാലും ഭീഷ്മരായി ബച്ചനും എത്തുമ്പോൾ രണ്ടാമൂഴത്തിലെ ‘പാഞ്ചാലി’ ആരാകും? ; മഞ്ജുവോ അതോ ഐശ്വര്യയോ ?

0

ഇന്ത്യന്‍ സിനിമ എന്നല്ല ലോകസിനിമാ പ്രേക്ഷകര്‍ തന്നെ കാത്തിരിക്കുന്ന സിനിമയാണ് എംടിയുടെ രണ്ടാമൂഴം.രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്‌കാരം വമ്പൻ ബജറ്റ് ചിത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം നടൻ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.600 കോടി ബജറ്റിലായിരിക്കും സിനിമ എന്നാണ് റിപ്പോര്‍ട്ട്.

ഭീമനായി മോഹൻലാൽ, ഭീഷ്മരായി ബച്ചൻ,അർജുനനായി വിക്രം, മറ്റൊരു പ്രധാനവേഷട്ട്തില്‍ നഗര്‍ജ്ജുന ഇങ്ങനെ പോകുന്നു വമ്പന്‍ ചിത്രത്തിലെ താരനിര.ഇതിനടിയില്‍ മലയാളികള്‍ ഏറ്റവും കാതോര്‍ക്കുന്ന മറ്റൊരു വാര്‍ത്ത‍ കൂടിയുണ്ട് .ആരാകും രണ്ടാമൂഴത്തിലെ ‘പാഞ്ചാലി’.വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ പാഞ്ചാലിയുടെ റോളിലെത്തുക ആരായിരിക്കുമെന്നതാണ് പ്രേക്ഷകർക്കിടയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം.അത് മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യരോ ബോളിവുഡ് നടി ഐശ്വര്യ റായിയോ ആകും എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത് .

എന്തായാലും ഇന്ത്യൻ സിനിമയിലെ വൻ താര നിര രണ്ടാമൂഴത്തിൽ ഒന്നിക്കും എന്നത് ഉറപ്പായി കഴിഞ്ഞു. ഹരിഹരൻ ആണ് സംവിധായകന്‍.രണ്ടാമൂഴത്തിന്റെ കഥാഗതി മുഴുവൻ നിയന്ത്രിക്കുന്ന സുന്ദരിയായ പാഞ്ചാലിയാകുന്നത്  മഞ്ജുവോ ,ഐശ്വര്യയോ എന്നത് തന്നെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്.