‘യാഹൂ’ ഇനിയില്ല; ഇനി ‘അല്‍ടെബ’ മാത്രം

0

ലോകത്തുടനീളമുള്ള ഉപയോക്താക്കള്‍ക്ക് നിരാശ സമ്മാനിച്ചു കൊണ്ട് ലോക പ്രശസ്ത സേര്‍ച്ച് എഞ്ചിന്‍ യാഹൂവിന്റെ യുഗം അവസാനിച്ചു.പകരം ഇനി ‘അല്‍ടെബ’ വരുന്നു.യാഹൂവിനെ വെരിസോണ്‍ ഏറ്റെടുത്തതോടെ ഇനിമുതല്‍ അല്‍ത്താബാ ഇന്‍കോര്‍പ്പറേറ്റ്‌സ് എന്ന പേരിലാകും അറിയപ്പെടുക. വെരിസോണ്‍ യാഹൂവിനെ സ്വന്തമാക്കുന്നതോടെ യാഹൂവിന്റെ ബോര്‍ഡില്‍ ഉണ്ടായിരുന്ന അഞ്ച് മെമ്പര്‍മാര്‍ രാജിക്കൊരുങ്ങുകയാണ്.

എറിക് ബ്രാൻഡ് ആയിരിക്കും അൽടെബയുടെ പുതിയ ചെയർമാൻ.യാഹൂവിന്റെ ഇന്റർനെറ്റ് ബിസിനസുകൾ 483 കോടി ഡോളറിനാണ് വെരിസോൺ കമ്പനി ഏറ്റെടുത്തത്.തങ്ങളുടെ ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗും ഇമെയിലും മീഡിയാ അസ്സെറ്റുകളും ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് ബിസിനസ് യാഹൂ 4.83 ബില്യണ്‍ ഡോളറിനാണ് വെരിസോണിന് വിറ്റത്.
ചൈനീസ് ഈ കൊമേഴ്‌സ് സ്ഥാപനമായ അലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡില്‍ 15 ശതമാനം ഓഹരിയുള്ള കമ്പനിയാണ് അല്‍താബ. എന്നാല്‍ യാഹൂവിന്റെ പുതിയ നാമമായ ‘അല്‍താബ’ യുമായി ബന്ധപ്പെട്ട വിശദീകരണമൊന്നും കമ്പനി നടത്തിയിട്ടില്ല. ഇന്നലെ കൊണ്ട് കരാര്‍ ഏകദേശം പൂര്‍ത്തിയായെങ്കിലും മുമ്പ് യാഹൂ രണ്ടു തവണ ഹാക്കിംഗിന് ഇരയായത് കല്ലു കടിയായി മാറിയിട്ടുണ്ട്.

2013 ലും 14 ലും ഹാക്കിംഗിന് ഇരയായതിലൂടെ 1 ബില്യണ്‍ പേരുടെ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടത്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് വെരിസോണ്‍ പറഞ്ഞു.1994 ല്‍ വന്‍ വിപ്‌ളവം സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന യാഹൂ പക്ഷേ ഗൂഗിളിന്റെയും പിന്നാലെ ഫേസ്ബുക്കും ട്വിറ്ററും പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുകയറ്റും കൂടി വന്നതോടെ നിറം മങ്ങിപ്പോവുകയായിരുന്നു.