മുത്തോലപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

0

കൂത്താട്ടുകുളം∙ ഇലഞ്ഞി റോഡിൽ മുത്തോലപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

വെളിയന്നൂർ താമരക്കാട് കോതച്ചിറ പുത്തൻപുരയിൽ കെ.പി.സുധാകരന്‍ (49) ആണ് മരിച്ചത്. സിപിഎം താമരക്കാട് ബ്രാഞ്ച് കമ്മിറ്റിയംഗമാണ്.