പാലായിൽ മാണി സി. കാപ്പൻ: ലീഡ് 11,000 മുകളിൽ

0

പാലായിൽ മാണി സി കാപ്പൻ്റെ ലീഡ് 11,000 കടന്നു. 11,246 ആണ് നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ലീഡ്. വൈക്കത്ത് എൽഡിഎഫിൻ്റെ കെ ആശയുടെ ലീഡും വർധിക്കുകയാണ്. 16,619 വോട്ടുകൾക്കാണ് നിലവിൽ ആശ മുന്നിട്ടുനിൽക്കുന്നത്. അതേസമയം, പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയുടെ ലീഡ് നില കുറയുകയാണ്. 2805 വോട്ടിൻ്റെ ലീഡാണ് നിലവിൽ അദ്ദേഹത്തിനുള്ളത്.

കടുത്തുരുത്തിയിൽ മോൻസ് ജോസഫ് 828 ആയി ലീഡുയർത്തി. ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസിൻ്റെ ലീഡ് ഗണ്യമായി കുറഞ്ഞു. കേവലം 94 വോട്ടുകൾക്കാണ് നിലവിൽ പ്രിൻസ് ലൂക്കോസ് ലീഡ് ചെയ്യുന്നത്. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ലീഡ് നില ഉയർത്തി. 8509 വോട്ടിൻ്റെ ലീഡാണ് തിരുവഞ്ചൂരിന് ഇപ്പോൾ ഉള്ളത്.

ചങ്ങനാശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബോബ് മൈക്കിളിൻ്റെ ലീഡ് നില കുറഞ്ഞു. 2824 വോട്ടുകൾക്കാണ് നിലവിൽ അദ്ദേഹത്തിൻ്റെ ലീഡ്. കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ് ലീഡുയർത്തി. 8296 വോട്ടുകൾക്കാണ് ജയരാജ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ ലീഡ് നില കുറയുകയാണ്. 4365 ആണ് നിലവിൽ അദ്ദേഹത്തിൻ്റെ ലീഡ്.