രാജ്യത്ത് പ്രതിദിന കോവിഡ് നാല് ലക്ഷത്തിനടുത്ത്; ഒറ്റദിവസം മരിച്ചത് 3689 പേർ

0

ന്യൂഡല്‍ഹി: കോവിഡ് പിടിമുറുക്കിയതിനുള്ള ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണം രേഖപ്പെടുത്തി ഇന്ത്യ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 3689 പേരാണ്.

3.92 ലക്ഷം(3,92488)കേസുകളാണ് ഇന്ത്യയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 1.95കോടി(1,95,57,457)യായി. 1,59,92,271 പേരാണ് ഇതുവരെ രോഗമുക്തരായത്.