മൂന്നാം കൺമണിയെ വരവേൽക്കാനൊരുങ്ങി മാർക്ക് സക്കർബ​ർ​ഗ്

0

മാർക്ക് സക്കർബർ​ഗും പ്രസില ചാനും മൂന്നാമത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. സക്കർബർ​ഗ് തന്നെയാണ് ഇക്കാര്യം ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചത്.

ഒരുപാട് സ്നേഹം. അടുത്ത വർഷത്തോടെ മാക്സിനും ഓ​ഗസ്റ്റിനും ഒരു കുഞ്ഞു സഹോദരി വരും- സക്കർബർ​ഗ് കുറിച്ചു.

2012 ലാണ് സക്കർബർ​ഗും പ്രസില ചാനും വിവാഹിതരാകുന്നത്. ഇരുവർക്കും ഓ​ഗ​സ്റ്റെന്നും മാക്സിമയെന്നും പേരുള്ള രണ്ട് പെൺമക്കളുമുണ്ട്. ഹവാർഡ് സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്ന സക്കർബർ​ഗും പ്രസിലയും 2003 മുതൽ പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് ഇരുവരുടേയും പത്താം വിവാഹ വാർഷികം കഴിഞ്ഞത്.

മൂൻപ് ബ്ലൂംബർ​ഗ് ബില്യണെയറുടെ പട്ടികയിൽ മുൻനിരയിൽ ഇടം നേടയിരുന്ന മാർക്ക് സക്കർബർ​ഗിന്റെ സ്ഥാനം ഇന്ന് ആദ്യ 20 ന് അകത്താണ്. അടുത്തിടെയായി സക്കർ​ബർ​ഗിന്റെ വരുമാനത്തിൽ വന്ന ഇടിവാണ് സക്കർബർ​ഗിനെ പിൻനിരയിലേക്ക് തള്ളിയത്. മെറ്റയ്ക്ക് 68.3 ബില്യണിന്റെ നഷ്ടം സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.