പ്രവാസികളുടെ മടക്കം: വിമാനങ്ങളുടെ ഷെഡ്യൂൾ പുറത്തിറക്കി

0

കുവൈത്ത് സിറ്റി/ന്യൂഡൽഹി ∙ വിദേശത്ത് നിന്ന് പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സർവീസ് ഷെഡ്യൂൾ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. ആദ്യ 7 ദിവസത്തേക്കുള്ള പട്ടികയില്‍ 64 സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍നിന്നായി 14800 ആളുകളെയാണ് ഈ വിമാനങ്ങളില്‍ ഇന്ത്യയില്‍ എത്തിക്കുക.

ഒന്നാം ദിവസം:- സൗദിയിലെ റിയാദിൽനിന്ന് കോഴിക്കോട്ടേക്കും (200) ഖത്തറിൽനിന്ന് കൊച്ചിയിലേക്കും (200) സർവീസുണ്ട്. യു‌എ‌ഇയിലെ അബുദാബിയിൽനിന്ന് കൊച്ചിയിലേക്കും (200 യാത്രക്കാർ) ദുബായിൽനിന്ന് കോഴിക്കോട്ടേക്കും (200) സർവീസ് ഉണ്ടാകും. ലണ്ടൻ‌- മുംബൈ (250), സിംഗപ്പൂർ- മുംബൈ (250), ക്വാലാലം‌പൂർ- ഡൽഹി (250), സാൻഫ്രാൻസിസ്കോ – മുംബൈ വഴി ഹൈദരാ‍ബാദ് (300), മനില – അഹമ്മദാബാദ് (250), ധാക്ക –ശ്രീനഗർ (200) എന്നിവയാണ് ആദ്യ ദിവസത്തെ മറ്റു സർവീസുകൾ.

രണ്ടാം ദിവസം:- ബഹ്‌റൈൻ – കൊച്ചി (200), ദുബായ്- ചെന്നൈ (2 സർവീസ്, 200 വീതം), ക്വാലാലം‌പൂർ – മുംബൈ (250), ന്യൂയോർക്ക്- മുംബൈ വഴി അഹമ്മദാബാദ് (300), ധാക്ക-ഡൽഹി (200), കുവൈത്ത് – ഹൈദരാബാദ് (200), സിംഗപ്പൂർ- അഹമ്മദാബാദ് (250), ലണ്ടൻ- ബെംഗളൂരു (250).

മൂന്നാം ദിവസം:- കുവൈത്ത് – കൊച്ചി (200), മസ്കത്ത്- കൊച്ചി (250), റിയാദ്- ഡൽഹി (200), ക്വാലാലം‌പൂർ- തൃച്ചി (250), ചിക്കാഗോ- മുംബൈ വഴി ചെന്നൈ (300), ധാക്ക- മുംബൈ (200) മനില- മുംബൈ (250), ലണ്ടൻ- ഹൈദരാബാദ് (250), ഷാർജ-ലക്നോ (200).

നാലാം ദിവസം:- ദമാം – കൊച്ചി (200), ബഹ്‌റൈൻ- കോഴിക്കോട് (200), ക്വാലാലം‌പൂർ- ചെന്നൈ (250), മനില- ഡൽഹി (250), ലണ്ടൻ- അഹമ്മദാബാദ് (250), ദുബായ്- കൊച്ചി (200), ധാക്ക-ശ്രീനഗർ( 200), സാൻഫ്രാൻസിസ്കൊ- ഡൽഹി വഴി ബെംഗളൂരു (300).

അഞ്ചാം ദിവസം:- ദമാം – കൊച്ചി (200), ബഹ്‌റൈൻ- കോഴിക്കോട് (200), ക്വാലാലം‌പൂർ- ചെന്നൈ (250), മനില- ഡൽഹി (250), ലണ്ടൻ- അഹമ്മദാബാദ് (250), ദുബായ്- കൊച്ചി (200), ധാക്ക-ശ്രീനഗർ( 200), സാൻഫ്രാൻസിസ്കൊ- ഡൽഹി വഴി ബെംഗളൂരു (300).

ആറാം ദിവസം:- ക്വാലാലം‌പൂർ – കൊച്ചി (250), മസ്കത്ത് – ചെന്നൈ (200), ലണ്ടൻ- ചെന്നൈ (250), ജിദ്ദ – ഡൽഹി (200), കുവൈത്ത് – അഹമ്മദാബാദ് (200), ദുബായ് –ഡൽഹി (2 സർവീസ് 200 വീതം)മനില- ഹൈദരാബാദ് (250), ധാക്ക- ശ്രീനഗർ (200), സിംഗപ്പൂർ- ബെംഗളൂരു (250), ന്യൂയോർക്ക്- ഡൽഹി വഴി ഹൈദരാബാദ് (300).

ഏഴാം ദിവസം:- കുവൈത്ത് – കോഴിക്കോട് (200) മനില- ചെന്നൈ (250) ധാക്ക- ചെന്നൈ (200) ലണ്ടൻ- ഡൽഹി (250) ചിക്കാഗോ- ഡൽഹി വഴി ഹൈദരാബാദ് (300) ജിദ്ദ- കൊച്ചി(200) ക്വാലാലം‌പൂർ- ഹൈദരാബാദ് (250), ദുബായ്- അമൃതസർ (200).