തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുസ്ലിം വിഭാഗത്തിനുള്ള ന്യൂനപക്ഷ സംവരണം റദ്ദാക്കി കർണാടക സർക്കാർ

0

കർണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് മുമ്പ് മുസ്ലിം വിഭാഗത്തിനുള്ള ന്യൂനപക്ഷ സംവരണം റദ്ദാക്കി കർണാടക സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ള 4% സംവരണമാണ് റദ്ദാക്കിയത്. സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിങ്ങൾക്ക് മാത്രമേ ഇനി സംവരണം ലഭിക്കൂ. മുസ്ലിം വിഭാഗത്തിന്റെ 4% ശതമാനം സംവരണം 2% വീതം വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് വീതിച്ച് നൽകാനും തീരുമാനമായിട്ടുണ്ട്.