സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ ഇന്ന് ഖബറടക്കും

0

റിയാദ്: തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ ജിസാന് സമീപം ബെയ്ഷില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ മയ്യിത്ത് നമസ്‌കാരം ഇന്ന് മറവ് ചെയ്യും. രാത്രി ബെയ്ഷ് അല്‍റാജ്ഹി പള്ളിയിലാണ് മയ്യിത്ത് നമസ്‌കാരം. അല്‍റാജ്ഹി ഖബര്‍സ്ഥാനില്‍ ഖബറടക്കും. ജിസാന് സമീപം ബെയ്ശ് മസ്ലിയയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങര വെട്ടുതോട് കാപ്പില്‍ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാര്‍ (44) റഫീഖ്(41) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഇരുവരും ജിദ്ദയില്‍നിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിയമനടപടികള്‍ക്ക് ജിസാന്‍ കെ.എം.സി.സി നേതാവ് ഹാരിസ് കല്ലായിയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ടായിരുന്നു.