പറശ്ശിനി നടയിൽ ദർശനം തേടി നവ്യ

0

വിവാഹ ശേഷം സിനിമയിൽ നിന്നൊരു ബ്രേക്ക് എടുത്തെങ്കിലും മിനിസ്ക്രീനിലൂടെയും സമൂഹമാധ്യമത്തിലൂടെ എല്ലാം സജീവമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിക്കൊണ്ടിരിക്കുന്ന നടിയാണ് നവ്യാനായര്‍. തന്‍റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം തന്നെ നവ്യ ആരാധകർക്കായി പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ പറശ്ശിനിക്കടവ് മുത്തപ്പന്‍ കാവിലെ ദര്‍ശനം കഴിഞ്ഞുള്ള ചിത്രമാണ് നവ്യ ആരാധകർക്കായി തന്റെ ഇന്‍സ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.

വളപട്ടണം പുഴയുടെ പശ്ചാത്തലത്തില്‍, പിങ്കും ഗ്രേയും നിറമുള്ള ചുരിദാര്‍ അണിഞ്ഞുകൊണ്ട് നെറ്റിയില്‍ ചന്ദനക്കുറിയുമായി നില്‍ക്കുന്ന ചിത്രമാണ് നവ്യ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. കസിന്‍സിനൊപ്പമുള്ള ഒത്തുകൂടലിന്‍റെ വിഡിയോയും ചിത്രങ്ങളും നവ്യ മുമ്പ് പങ്കുവച്ചിരുന്നു.