വാടകഗര്‍ഭധാരണ ഉറവിടം കണ്ടെത്തി; താരദമ്പതികളെ ചോദ്യം ചെയ്യ്‌തേക്കും

0

ചെന്നൈ: നയന്‍താര വിഘ്‌നേഷ് താരദമ്പതികള്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികള്‍ ജനിച്ച ആശുപത്രി തമിഴ്‌നാട് ആരോഗ്യവകുപ്പ് കണ്ടെത്തി.വാടക ഗര്‍ഭധാരണ നിയമം ലംഘിച്ചിട്ടുണ്ടോന്ന് പരിശോധിച്ചാവും തുടര്‍ നടപടികള്‍ സ്വീകരികയെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്‍ പറഞ്ഞു.

വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനുശേഷം കുട്ടികള്‍ ഇലെങ്കില്‍ മാത്രമേ വാടക
ഗര്‍ഭധാരണം നടത്താവു എന്ന നിയമം നിലനില്‍ക്കെ വിവാഹംകഴിഞ്ഞ് നാലുമാസത്തിനുള്ളില്‍ ഇരട്ടക്കുട്ടികള്‍ ജനിച്ചതാണ് വിവാദമായത്.കുടുതല്‍ വിവരങ്ങള്‍ ആശുപത്രി അധിക്യതരില്‍ നിന്ന് ശേഖരിക്കുകയും വേണ്ടിവന്നാല്‍ താരദമ്പതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും തിരുമാനിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.