തിരുപ്പതി ക്ഷേത്ര ദർശനത്തിനെത്തി നയൻതാരയും വിഘ്നേശ് ശിവനും

0

തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും. ക്ഷേത്ര ദർശനത്തിന് ശേഷം ആരാധകർക്കൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കാനും ഇരുവരും സമയം കണ്ടെത്തി.

വിഘ്നേശും നയൻതാരയും ഉടൻ വിവാഹിതരാവുമെന്ന വാർത്തകൾ വരുന്നതിനിടെയാണ് ക്ഷേത്രദർശനം. വിഘ്നേശുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി നയൻതാര അടുത്തിടെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ വിഘ്നേശും വിവാഹത്തെ കുറിച്ച് പരാമർശിച്ചിരുന്നു.

കാത്തു വാക്കുള രണ്ടു കാതൽ ആണ് വിഘ്നേശ് ശിവന്റെ പുതിയ പ്രോജക്ട്. വിജയ് സേതുപതി, നയൻതാര, സമാന്ത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ ഒരുക്കുന്ന ഗോൾഡ്, അറ്റ്ലി–ഷാരൂഖ് ഖാൻ ചിത്രം ലയൺ എന്നിങ്ങനെ വമ്പൻ സിനിമകളാണ് നയൻതാരയുടെ പുതിയ പ്രോജ്ക്ടുകള്‍.